രുചിക്കൂട്ട് മേള സംഘടിപ്പിച്ചു
തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ എല്‍പി സ്കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രുചിക്കൂട്ട് മേള പഞ്ചായത്തംഗം തോമസ് തൊകലത്ത് ഉദ്ഘാടനം ചെയ്യുന്നു.
തുറവന്‍കാട്: ഊക്കന്‍ മെമ്മോറിയല്‍ എല്‍പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പലഹാര പൊതി എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് രുചിക്കൂട്ട് മേള സംഘടിപ്പിച്ചു. പഞ്ചായത്തംഗം തോമസ് തൊകലത്ത് മേള ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സിസ്റ്റര്‍ ഷീന്‍ സിഎസ്സി അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ലിജോ മൂഞ്ഞേലി, റീജോ ജോണി, സോജന് മുക്കുളം എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ വീടുകളില്‍ തയ്യാറാക്കിയ വിവിധതരം പലഹാരങ്ങളും നാടന്‍ വിഭവങ്ങളും മേളയില്‍ എത്തിച്ചു. ഓരോ കുട്ടിയും തങ്ങള്‍ കൊണ്ടുവന്ന വിഭവങ്ങളുടെ പാചകക്കുറിപ്പ് തയാറാക്കി അവതരിപ്പിക്കുകയും ചെയ്തു. വീട്ടില്‍ തയാറാക്കിയ രുചികരമായ വിഭവങ്ങള്‍ പരിചയപ്പെടുത്താനും പങ്കുവെക്കാനും കുട്ടികള്‍ക്ക് അവസരം ലഭിച്ചു. വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങളുമായി കുട്ടികള്‍ ഏറെ ആവേശത്തോടെയും സന്തോഷത്തോടെയും മേളയില്‍ പങ്കെടുത്തു. കുട്ടികളുടെ സജീവ പങ്കാളിത്തവും സര്‍ഗാത്മകതയും കൂട്ടായ്മയും കൊണ്ട് രുചിക്കൂട്ട് മേള ശ്രദ്ധേയമായി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
ജിയോളജിയില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
എഫ്എന്‍പിഒ സൗഹൃദം 2026 കൂട്ടായ്മ സംഘടിപ്പിച്ചു
അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കണ്വെന്ഷന് നടത്തി