ഹോമിയോ ഡിസ്പെന്സറിക്കു സൗജന്യമായി സ്ഥലം നല്കിയ യുവാവിനെ ആദരിച്ചു
പടിയൂര്‍: പിതാവിന്റെ ഓര്‍മയ്ക്കായി മകന് സൗജന്യമായി ഹോമിയോ ഡിസ്പെന്സറിക്കു സ്ഥലം നല്കി. യുവാവിന്റെ പ്രവൃത്തിയെ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്നു അനുമോദിച്ചു. പിതാവ് എ.കെ. വിശ്വംഭരന്റെ ഓര്‍മയ്ക്കായി മകന് എ.വി. സബീഷാണു പടിയൂര്‍ ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെന്സറിക്കു സ്ഥലം നല്‍കിയത്. പ്രഫ. സിസ്റ്റര്‍ റോസ് ആന്റോ സബീഷിനെ പൊന്നാട അണിയിച്ച് ഉപഹാരം നല്കി. പി.ജെ. വിശ്വനാഥന്, ടി.കെ. വിശ്വംഭരന്, ഇ.കെ. ഗോപിനാഥന്, സി.എസ്. സുധന്, ജനസഭാ സെക്രട്ടറി വിക്രം പുതയാറ്റ്, എ.ഡി. ഗിരീഷ് എന്നിവര്‍ പ്രസംഗിച്ച