രൂപതയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട: രൂപതയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചു. ഒശാന തിരുനാള്‍ ദിനമായ ഇന്നലെ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന തിരുകര്‍മങ്ങള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത്, അസിസ്റ്റന്റ് വികാരിമാരായ ഫാ. സാംസണ് എലുവത്തിങ്കല്‍, ഫാ. ടോണി പാറേക്കാടന്‍, ഫാ. ജിബിന്‍ നായത്തോടന്‍, സെക്രട്ടറി ഫാ. ഫെമിന്‍ പൊഴോലിപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
