കൂടല്‍മാണിക്യം ഇല്ലംനിറ: നെല്ക്കതിരുകള്ക്കായി വിത്ത് വിതറി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഓഗസ്റ്റ് മാസം നടക്കുന്ന ഇല്ലംനിറയ്ക്കുള്ള നെല്‍ക്കതിരുകള്‍ ഈ വര്‍ഷവും കൊട്ടിലായ്ക്കല്‍ പറമ്പില്‍ തന്നെ വിളയിക്കാന്‍ ഒരുക്കിയ കൃഷി സ്ഥലത്ത് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ എച്ച്ഡിപി സമാജം സ്കൂളിലെ വിദ്യാര്‍ഥികള്‍ വിത്ത് വിതറി. ക്ഷേത്രം തന്ത്രി പ്രതിനിധി ബ്രഹ്മശ്രീ നെടുമ്പിള്ളി തരണനെല്ലൂര്‍ പരമേശ്വരന് നമ്പൂതിരിപ്പാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, ഭരണസമിതി അംഗങ്ങളായ ഭരതന് കണ്ടേങ്കാട്ടില്‍, കെ.ജി. സുരേഷ്, എ.വി. ഷൈന്‍, ദേവസ്വം ജീവനക്കാര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളിലെ വിദ്യാര്‍ഥികള്‍ നാടന്‍പാട്ടുകള്‍ പാടിയാണു ജ്യോതി ഇനത്തില്‍പ്പെട്ട വിത്ത് കൊട്ടിലായ്ക്കല്‍ പറമ്പില്‍ വിതച്ചത്.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം