ആരോഗ്യപ്രശ്നങ്ങളില്ലാത്ത കോവിഡ് ബാധിതര്‍ക്കുള്ള ഐസോലേഷന് സംവിധാനം മുരിയാട് പഞ്ചായത്തിലും സജ്ജമായി
മുരിയാട്: വീടുകളില്‍ വേണ്ടത്ര സൗകര്യമില്ലാത്ത മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്ത കോവിഡ് ബാധിതര്‍ക്കുള്ള ഐസോലേഷന് സംവിധാനം ഡൊമിസിലിയറി കെയര്‍ സെന്റര്‍ മുരിയാട് പഞ്ചായത്തിലും സജ്ജമായി. സെന്റര്‍ ആരംഭിക്കുന്നതിനായി ആനന്ദപുരം ശ്രീകൃഷ്ണ സ്കൂള്‍ താലൂക്ക് ഭരണാധികാരികള്‍ ഏറ്റെടുത്ത് കൈമാറി. ആദ്യഘട്ടത്തില്‍ 40 കിടക്കകളും മറ്റു സജീകരണങ്ങളും പൂര്‍ത്തിയാക്കി. പള്‍സ് ഓക്സീ മീറ്ററുകളും മറ്റ് മെഡിക്കല്‍ സുരക്ഷാ സജീകരണങ്ങളും ലഭ്യമാക്കുന്നുണ്ട്. കെയര്‍ ടേക്കര്‍മാരായി അധ്യാപകരേയും വൊളന്റിയര്മാരേയും നിയമിച്ചു. കുടുംബശ്രീ ജനകീയ ഹോട്ടലുകളില്‍ നിന്നും ഭക്ഷണം ആവശ്യമുള്ളവര്‍ക്കു അതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സജീകരണങ്ങള്‍ പരിശോധിക്കുകയും തൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
പടിയൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഓണാഘോഷം സംഘടിപ്പിച്ചു