ഒരു കുടുംബത്തില്‍ രണ്ടാഴ്ചക്കിടെ മൂന്ന് മരണം: രണ്ടുപേര്‍ കോവിഡ് ബാധിച്ച്
ഒരു കുടുംബത്തില്‍ രണ്ടാഴ്ചക്കിടെ മൂന്ന് മരണം: രണ്ടുപേര്‍ കോവിഡ് ബാധിച്ച്
വേളൂക്കര: പഞ്ചായത്തിലെ ഒരു കുടുംബത്തില്‍ രണ്ടാഴ്ചയ്ക്കിടെ മൂന്നുപേര്‍ മരിച്ചു. രണ്ടുപേരുടെ മരണം കോവിഡ് ബാധിച്ച്. കൊറ്റനെല്ലൂര്‍ തട്ടില്‍ ജോണ്സന് ഭാര്യ ബിന്ദു (44) കഴിഞ്ഞ ദിവസം രാവിലെ തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ മരിച്ചു. രണ്ടാഴ്ച മുമ്പാണ് ഭര്‍ത്താവിന്റെ അച്ഛന് റപ്പായി അസുഖബാധിതനായി മരിച്ചത്. 13 നു ഭര്‍ത്താവിന്റെ അമ്മ വെറോനിക്ക കോവിഡ് ബാധിച്ചാണ് മരിച്ചത്. സംസ്കാരം വെളയനാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടത്തി. ബിന്ദു 10 ദിവസമായി ആശുപത്രിയില്‍ കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മക്കള്‍: ജെസീറ്റ, ആലിന്.