വാഹന പരിശോധക്കിടെ അര ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍

ഇരിങ്ങാലക്കുട: വാഹനപരിശോധനയ്ക്കിടയില്‍ അരലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍. കോണത്തുകുന്ന് കൊരുവില്‍ വീട്ടില്‍ ജിന്‍ഷാദ് (35) നെയാണ് ഇരിങ്ങാലക്കുട ഇന്‍സ്പക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ എസ്.ഐ. ജിന്ഷില്, സീനിയര്‍ സി.പി.ഒ. മനോജ്, സി.പി.ഒ. ശ്രീജിത്ത് എന്നിവരാണ് പിടികൂടിയത്. ബുധനാഴ്ച ഉച്ചക്ക് കരൂപ്പടന്നയില്‍ വെച്ചായിരുന്നു സംഭവം.