കെഎസ്ടിഎ ഉപജില്ലാ കമ്മിറ്റി താലൂക്ക് ആശുപത്രിയിലേക്കു വാട്ടര്‍ ഫില്‍റ്ററുകള്‍ നല്കി
ഇരിങ്ങാലക്കുട: താലൂക്ക് ആശുപത്രിയിലേക്കു കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ലാ കമ്മിറ്റിയുടെ ഹെല്‍പ്പ് ഡെസ്കിന്റെ നേതൃത്വത്തില്‍ വാട്ടര്‍ ഫില്‍റ്ററുകള്‍ നല്കി. വാട്ടര്‍ ഫില്‍റ്ററുകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രഫ. ആര്. ബിന്ദുവിനു കൈമാറി. കെഎസ്ടിഎ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ യൂണിറ്റും പി.കെ. ചാത്തന്മാസ്റ്റര് മെമ്മോറിയല്‍ ഗവ. യുപി സ്കൂള്‍ യൂണിറ്റും ചേര്‍ന്നാണു രണ്ടു വാട്ടര്‍ ഫില്‍റ്ററുകള്‍ സംഭാവന ചെയ്തത്. കെഎസ്ടിഎ പ്രവര്‍ത്തകരില്‍ നിന്നും സ്വീകരിച്ച വാട്ടര്‍ ഫില്‍റ്ററുകള്‍ മന്ത്രി ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍ക്കു കൈമാറി. ചടങ്ങില്‍ കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി വല്‍സല കുമാരി, ഉപജില്ലാ സെക്രട്ടറി മിനി കെ. വേലായുധന്, പ്രസിഡന്റ് ടി.ആര്. അനൂപ്, ട്രഷറര്‍ ദീപ ആന്റണി, ബ്രാഞ്ച് സെക്രട്ടറി കുളിര്‍മ ബീവി എന്നിവര്‍ സന്നിഹിതരായി.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം