നിര്‍ധനരായ കോവിഡ് രോഗികള്‍ക്ക് മുട്ട, പാല്, ബ്രഡ് തുടങ്ങിയ പോഷകാഹാരങ്ങള്‍ വിതരണം ചെയ്തു.
പൂമംഗലം: ഗ്രാമപഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ ഒപ്പം പൂമംഗലത്തിന്റെ ഭാഗമായി നിര്‍ധനരായ കോവിഡ് രോഗികള്‍ക്ക് മുട്ട, പാല്, ബ്രഡ് തുടങ്ങിയ പോഷകാഹാരങ്ങള്‍ വിതരണം ചെയ്തു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിതരണോദ്ഘാടനം നിര്‍വഹിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് പ്രസംഗിച്ചു. ബ്ലോക്ക് മെമ്പര്‍ സുരേഷ് അമ്മനത്ത്, പൂമംഗലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.എ. സന്തോഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഹൃദ്യ അജീഷ്, വാര്‍ഡ് മെമ്പര്‍ സന്ധ്യ വിജയന്, ആര്‍ആര്‍ടി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.