കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തേകന്‍ ഡിഫന്‍സ് ആര്‍മി രൂപീകരിച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്
ഇരിങ്ങാലക്കുട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തേകന്‍ ഡിഫന്‍സ് ആര്‍മി രൂപീകരിച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്. കോവിഡിനെതിരെ റാപ്പിഡ് റെസ്പോണ്‍സ് ടീം നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കു സമാനമായ രീതിയിലാണ് ഡിഫന്‍സ് ആര്‍മിയും പ്രവര്‍ത്തിക്കുക. റാപ്പിഡ് റെസ്പോണ്‍സ് സംഘത്തിനു കൈത്താങ്ങാവുന്നതിനാണു ബ്ലോക്ക് പഞ്ചായത്ത് കോവിഡ് ഡിഫന്‍സ് ആര്‍മിക്ക് രൂപം നല്‍കിയിട്ടുള്ളത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മഴക്കെടുതി, പ്രകൃതിക്ഷോഭം, ദുരന്തനിവാരണം തുടങ്ങിയവകൂടി മുന്നില്‍ കണ്ടാണ് ഡിഫന്‍സ് ആര്‍മിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്. ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ കാട്ടൂര്‍, കാറളം, മുരിയാട്, പറപ്പൂക്കര എന്നിങ്ങനെ നാലു ഗ്രാമപഞ്ചായത്തുകളിലായി രൂപീകരിച്ച ഡിഫന്‍സ് ആര്‍മിയില്‍ 64 അംഗങ്ങളാണുള്ളത്. ഓരോ പഞ്ചായത്തുകളിലും വിവിധ ഡിവിഷനുകളായി തിരിച്ചാണു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. പൊതുജനങ്ങള്‍ക്ക് മരുന്ന്, പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ എത്തിച്ച് നല്‍കുക, കോവിഡ് രോഗികള്‍ക്ക് യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, ആവശ്യാനുസരണം അണുവിമുക്ത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയ കാര്യങ്ങള്‍ ഡിഫന്‍സ് ആര്‍മിയുടെ നേതൃത്വത്തില്‍ നടത്തി വരുന്നുണ്ട്. അഞ്ചു വാര്‍ഡുകള്‍ ചേര്‍ന്ന ഒരു ഡിവിഷനില്‍ അഞ്ചു അംഗങ്ങളുള്ള ഡിഫന്‍സ് ആര്‍മി പ്രവര്‍ത്തിക്കുന്നു. ചെയര്‍മാനായി വാര്‍ഡ് മെമ്പറിനാണു ചുമതല. പ്രവര്‍ത്തകര്‍ക്കു ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും പ്രത്യേകം ഐഡി കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. വാട്സ് ആപ്പ് ഗ്രൂപ്പുകളുടെ സഹായത്തോടെ പ്രവര്‍ത്തനങ്ങളുടെ അവലോകനവും നടത്തുന്നുണ്ട്. പ്രവര്‍ത്തകര്‍ക്കു ആവശ്യമായ പിപിഇ കിറ്റ്, പള്‍സ് ഓക്സീമീറ്റര്‍, മാസ്ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ ഉള്‍പ്പെടുന്ന ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് അറിയിച്ചു.