ക്രൈസ്റ്റ് കോളജ് സന്ദര്‍ശിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എംഎല്‍എയുമായ പ്രഫ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എംഎല്‍എയുമായ പ്രഫ. ആര്. ബിന്ദു ക്രൈസ്റ്റ് കോളജ് സന്ദര്‍ശിച്ചു. കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പള്ളി, പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ്, വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ജോയ് പീണിക്കപറമ്പില്‍, ഡോ. കെ.വൈ. ഷാജു, ഡോ. സി.ഒ. ജോഷി, അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അമേരിക്കയില്‍ ഉന്നത പഠനത്തിനു ഒന്നര കോടിയോളം രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിച്ച ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥി അമര്‍നാഥിനെ ചടങ്ങില്‍ മന്ത്രി അഭിനന്ദിച്ചു. യാത്രയ്ക്കും മറ്റുമുള്ള ചെലവിനായി ക്രൈസ്റ്റ് കോളജ് അധ്യാപകരുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും സാമൂഹ്യ സേവന സംഘടനയായ തവനിഷിന്റെയും മറ്റു സുമനസുകളുടെയും സഹകരണത്തില്‍ സമാഹരിച്ച നാലുലക്ഷം രൂപ അമര്‍നാഥിനു കൈമാറി. ഇരിങ്ങാലക്കുടയുടെ സാമൂഹിക വിദ്യാഭ്യാസ ഉയര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ക്രൈസ്റ്റ് കോളജിനെ മന്ത്രി പ്രത്യേകം പ്രശംസിച്ചു.

കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു