കാക്കാത്തുരുത്തിയിൽ രാത്രി തോട്ടില്‍ ശൗചാലയ മാലിന്യം തള്ളി
കാക്കാത്തുരുത്തി: രാത്രി തോട്ടില്‍ ശൗചാലയ മാലിന്യം തള്ളുന്നു. പടിയൂര്‍ പഞ്ചായത്ത് കാക്കാത്തുരുത്തി റോഡില്‍ പോട്ടത്തെ പാലത്തിനു സമീപമാണു രാത്രിയില്‍ വണ്ടിയിലെത്തി ശൗചാലയ മാലിന്യം തള്ളിപോകുന്നത്. കഴിഞ്ഞ ദിവസം രാത്രി പാലത്തിന്റെ രണ്ടുവശത്തും മാലിന്യം തള്ളിയിട്ടുണ്ട്. പാലത്തിനു കിഴക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തും മാലിന്യം നിറയുകയാണ്. ലോക്ഡൗണായിട്ടും മാലിന്യം തള്ളുന്നതിനു കുറവില്ല. പഞ്ചായത്തിന്റെ പലസ്ഥലങ്ങളിലും കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പാലത്തിനു സമീപം ഇല്ല. കുറച്ചുകാലം മുമ്പുവരെ ആഴ്ചയില്‍ മൂന്നോ നാലോ തവണ ഇത്തരത്തില്‍ മാലിന്യം തള്ളിയിരുന്നു. സംഭവം വാര്ത്തയായിക്കഴിയുമ്പോള് കുറച്ചുദിവസം മാലിന്യം തള്ളല്‍ കുറയുമെങ്കിലും പിന്നെയും ആവര്‍ത്തിക്കുകയാണ്. പഞ്ചായത്തില്‍ പലതവണ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്

കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു