കാട്ടൂര്‍ ഗ്രാമീണ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
പ്രഫ. കെ.യു. അരുണന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചു പണി പൂര്‍ത്തീകരിച്ച കാട്ടൂര്‍ ഗ്രാമീണ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നടത്തി. പ്രഫ. കെ.യു. അരുണന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ നിത്യോപയോഗ സാധനങ്ങള്‍ ഒരു പൊതു ഇടത്തില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെയാണു എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ച് ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തീകരിച്ചത്. രണ്ടാംഘട്ടത്തിനായി അനുവദിച്ചിട്ടുള്ള 50 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നതോടെ മാലിന്യ സംസ്കരണത്തോടു കൂടിയ മത്സ്യമാംസപച്ചക്കറി മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുവാന്‍ സാധിക്കും. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. എല്‍എസ്ജിഡി തൃശൂര്‍ ഡിവിഷന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ജോജി പോള്‍, കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന രഘു, സെക്രട്ടറി കെ.ആര്. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.വി. ലത, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയശ്രീ സുബ്രഹ്മണ്യന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ പവിത്രന് എന്നിവര്‍ പങ്കെടുത്തു.

ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
എടതിരിഞ്ഞിയില്‍ 20 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ട്രാന്‍സ്ഫോര്‍മര്‍ പുനഃസ്ഥാപിക്കാത്തത്; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍