ബാങ്കിനു മുന്നില്‍ റീത്ത് വെച്ച് ബിജെപി പ്രതീകാത്മക സമരം നടത്തി
ഇരിങ്ങാലക്കുട: മുകുന്ദന്റെ മരണത്തിനുത്തരവാദി സിപിഎം നേതൃത്വവും ബാങ്ക് ഭരണസമിതിയുമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍ പറഞ്ഞു. ബാങ്കിനു മുമ്പില്‍ ബിജെപിയുടെ റീത്ത് വെച്ച് പ്രതീകാത്മക സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ ഭരണസമിതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ആര്. അജിഘോഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂര്, വൈസ് പ്രസിഡന്റ് സുനില്‍ തളിയപറമ്പില്‍, സെക്രട്ടറി അഖിലാഷ് വിശ്വനാഥന്, മുനിസിപ്പല്‍ പ്രസിഡന്റ് സന്തോഷ് ബോബന്, വൈസ് പ്രസിഡന്റുമാരായ സന്തോഷ് കാര്യാടന്‍, ടി.ഡി. സത്യദേവ്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്യാംജി, മൂര്‍ക്കനാട് കൗണ്‍സിലര്‍ മായ അജയന്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.പി. മിഥുന്, ഭാരവാഹികളായ ജിനു ഗിരിജന്‍, വി.ആര്. സ്വരൂപ്, ബിജെപി പ്രവര്‍ത്തകരായ ജോജന്‍ കൊല്ലാട്ടില്‍, എം.വി. സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.