യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നില്‍ ധര്‍ണ നടത്തി
കരുവന്നൂര്‍: സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപകരുടെ പണം തട്ടിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ബാങ്ക് ഭരണസമിതി പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. ടി.എം. മുകുന്ദന് എന്ന സഹകാരി ബാങ്കിന്റെ ലോണ്‍ തട്ടിപ്പിന്റെ ഇരയാണ്. പണം നഷ്ടപ്പെട്ടവര്‍, തട്ടിപ്പിന് ഇരയായവര്‍ എന്നിങ്ങനെ ബാങ്കുമായി ബന്ധപ്പെട്ട നിരവധി ആളുകള്‍ ഇത്തരത്തില്‍ ആത്മഹത്യയുടെ മുമ്പിലാണ്. ഇനിയും ബാങ്ക് ഭരണസമിതിയെ സംരക്ഷിക്കാന്‍ സഹകരണവകുപ്പ് ശ്രമം നടത്തുന്നത് അത്യന്തഹീനമാണ്. അദ്ദേഹത്തിന്റെ മരണത്തിനു ഉത്തരവാദികളായ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും, ഭരണസമിതി അംഗങ്ങള്‍ക്കുമെതിരെ കൊലക്കുറ്റത്തിനു കേസ് എടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ഒ.ജെ. ജനീഷ് ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം പ്രസിഡന്റ് ഷാന്റോ പള്ളിത്തറ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് വിപിന്‍ വെള്ളയത്ത്, ജില്ലാ സെക്രട്ടറി അസറുദ്ധീന് കളക്കാട്ട്, കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റ് റൈഹാന്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശരത്ദാസ് എന്നിവര്‍ പ്രസംഗിച്ചു. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ലീഗ്സണ്, അഖില്‍, രജീഷ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ജോഫി, ഷാനവാസ്, സിന്റോ ആന്റോ, വിജീഷ്, സതീഷ്, റിന്റോ, ലിന്റോ എന്നിവര്‍ പങ്കെടുത്തു.