പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കരുവന്നൂര്‍ ബാങ്കിനു മുമ്പില്‍ ധര്‍ണ നടത്തി
കരുവന്നൂര്‍: പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കരുവന്നൂര്‍ ബാങ്കിനു മുമ്പില്‍ ധര്‍ണ നടത്തി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കുക, മുഴുവന്‍ നിക്ഷേപങ്ങളും തിരിച്ചു കൊടുക്കുക, കുറ്റവാളികളെ തുറങ്കില്‍ അടക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണു ധര്‍ണ നടത്തിയത്. ധര്‍ണ ജില്ലാ ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് ടി.ആര്. രാജേഷ്. അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജിനി ടീച്ചര്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് മൂഞ്ഞേലി, എന്‍. ശ്രീകുമാര്‍, കെ.എസ്. അജി എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് ഭാരവാഹികളായ ടി.ആര്. ഷാജു, അഡ്വ. പി.എന്‍. സുരേഷ്, കെ.കെ. അബ്ദുള്ളക്കുട്ടി, ടി.എസ്. പവിത്രന്, പൊറത്തിശേരി മണ്ഡലം പ്രസിഡന്റ് ബൈജു കുട്ടിക്കാട്ടില്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കത്രീന ജോര്‍ജ്, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിത സുബ്രഹ്മണ്യന്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ജി. അരുണ്‍ എന്നിവര്‍ നേതൃത്വം നല്കി.


സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി