കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: കാറളം മണ്ഡലം കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി
കരുവന്നൂര്‍: സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുക, നിക്ഷേപകരുടെ ആശങ്ക പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കാറളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാങ്ക് ഹെഡ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തങ്കപ്പന് പാറയില്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറി ആന്റോ പെരുമ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. വി.ഡി. സൈമണ്‍, സുബീഷ് കാക്കനാടന്, വിനോദ് പുള്ളില്‍, വേണു കുട്ടശാംവീട്ടില്‍, എം.ആര്. സുധാകരന്, ലൈജു ആന്റണി, സുരേഷ് പൊഴേകടവില്‍, സി.എസ്. വിജി എന്നിവര്‍ പങ്കെടുത്തു.

പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു