വ്യാപാരി സുരക്ഷാ പദ്ധതിയായ ‘ഭദ്രം’ പദ്ധതിയുടെ വിശദീകരണ യോഗം നടത്തി
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന വ്യാപാരി സുരക്ഷാ പദ്ധതിയായ ‘ഭദ്രം’ പദ്ധതിയുടെ വിശദീകരണ യോഗം നടത്തി. ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.വി. അബ്ദുള്‍ ഹമീദ് യോഗം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റും നിയോജകമണ്ഡലം ചെയര്‍മാനുമായ എബിന് വെള്ളാനിക്കാരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാജു പാറേക്കാടന്‍, വൈസ് പ്രസിഡന്റ് വി.കെ. അനില്‍കുമാര്‍, പി.വി. ബാലസുബ്രഹ്മണ്യന്, ട്രഷറര്‍ തോമസ് അവറാന്, ജോയിന്റ് സെക്രട്ടറിമാരായ ടി. മണിമേനോന്‍, കെ.എസ്. ജാക്സണ്, ഡീന്ഷഹിദ്, മുന്‍ പ്രസിഡന്റ് ടി.വി. ആന്റോ, വനിതാ വിംഗ് പ്രസിഡന്റ് ബേബി ജോസ്, യൂത്ത് വിംഗ് പ്രസിഡന്റ് ലിഷോണ്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.