72-ാം വയസില്‍ എല്‍എല്‍ബി നേടി ഇരിങ്ങാലക്കുട സ്വദേശി ഡോ. പി.ഡി. ലിംസണ്‍
ഇരിങ്ങാലക്കുട: ഈസ്റ്റ് കോമ്പാറ പള്ളിപ്പാട്ട് വീട്ടില്‍ ഡോ. പി.ഡി. ലിംസണ്‍ ആണ് പ്രായം പഠനത്തിനു തടസമല്ലെന്നു തെളിയിച്ചു കൊണ്ട് തന്റെ 72-ാം വയസില്‍ എല്‍എല്‍ബി നേടിയിരിക്കുന്നത്. ഇതിനു മുമ്പും പഠനത്തിന്റെ കാര്യത്തില്‍ തന്റെ മികവു തെളിയിച്ച ആളാണ് ഡോ. പി.ഡി. ലിംസണ്‍. എല്‍എല്‍ബിയ്ക്കു പുറമേ ഇന്ത്യന്‍ മെഡിസിനല്‍ പ്ലാന്റ് ആന്‍ഡ് ഏന്‍ഷ്യന്റ് മെഡിസിനല്‍ ട്രീറ്റ്മെന്റ്സ് ഇന്‍ കേരളയിലും ഇന്റര്‍നാഷ്ണല്‍ ബിസിനസ് എന്നിവയില്‍ രണ്ടു പിഎച്ച്ഡിയും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. എംബിഎ, എംകോം, എംഎ, എംഫില്‍ തുടങ്ങി എട്ടു പിജികളും ബിടെക് ബിരുദവും രണ്ടു പിജി ഡിപ്ലോമ കോഴ്സുകളും തുടങ്ങി എല്ലാ ഇഷ്ടപ്പെട്ട വിഷയങ്ങളിലും അദ്ദേഹം തന്റെ പഠനം പൂര്‍ത്തീകരിച്ചു. എന്‍ജിനീയറിംഗ് മേഖലയിലും മാനേജ്മെന്റ് മേഖലയിലും അധ്യാപനത്തിലും മികവു പുലര്‍ത്തിയ ഇദ്ദേഹം വളര്‍ന്നു വരുന്ന പുതു തലമുറയ്ക്ക് പ്രചോദനമാണ്. സഹൃദയ എന്‍ജിനീയറിംഗ് കോളജ് കൊടകര, ഹോളിഗ്രേയ്സ് മാള, ഡോണ്‍ബോസ്കോ മണ്ണുത്തി, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സെന്റ് സ്റ്റീഫണ്‍സ് കോളജ് എന്നിവിടങ്ങളില്‍ അധ്യാപനം നടത്തിയിട്ടുണ്ട്. ഭാര്യ-ലില്ലി. മക്കള്‍-ഡേവിസ് സന്തോഷ്, ലിയോണ്‍, ലത.