ഇറിഗേഷന്‍ വകുപ്പിന്റെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാര്‍ ജീവനക്കാരല്ല, പകരം പാമ്പും എലിയും
ആദ്യം പമ്പ് ഹൗസ്… പിന്നീടത് ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സ്..
ഇപ്പോഴത് സാമൂഹ്യവിരുദ്ധരുടെ താവളവും ഇഴജന്തുക്കളുടെ വാസസ്ഥലവും
ഇരിങ്ങാലക്കുട: ഒരുകാലത്ത് കാട്ടൂര്‍ തെക്കുംപാടം പാടശേഖരങ്ങളിലെ നെല്‍കൃഷിക്കുള്ള വെള്ളം കനാലില്‍ നിന്നും പമ്പ് ചെയ്തിരുന്നിടമാണു കോതറ പമ്പ് ഹൗസ്. കെഎല്‍ഡിസി കനാലില്‍ കാട്ടൂര്‍-പടിയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഉപ്പുംതുരുത്തി പാലത്തിനു സമീപമാണ് ഈ പമ്പ് ഹൗസ് പ്രവര്‍ത്തിച്ചിരുന്നത്. കോള്‍പാടത്ത് കൃഷി ഇറക്കുന്ന സമയത്ത് കോള്‍ പ്രദേശത്തെ വെള്ളം പമ്പ് ചെയ്തു വറ്റിക്കുന്നതിനും കൃഷിക്കാവശ്യമായ സമയത്ത് വെള്ളം കനാലില്‍ നിന്നും പാടശേഖരത്തിലേക്കു പമ്പ് ചെയ്യുന്നതിനുമാണ് പമ്പ് ഹൗസ് സ്ഥാപിച്ചത്. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ കിഴക്കു പ്രദേശത്ത് ബണ്ടിനു സമീപം കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ മൂന്നു പെട്ടിയും പറയും സ്ഥാപിച്ചു. ഇതോടെ ഈ പമ്പ് ഹൗസിന്റെ പ്രവര്‍ത്തനം നിശ്ചലമായി. 2010 ല്‍ പമ്പ് ഹൗസിന്റെ പ്രവര്‍ത്തനം നിലച്ചതോടെ സമീപത്തെ ചെറിയ പമ്പു ഹൗസുകളിലെ ഓപ്പറേറ്റര്‍മാര്‍ക്കു താമസിക്കുവാനുള്ള ക്വാര്‍ട്ടേഴ്സാക്കി ഇതിനെ മാറ്റി. ഇരിങ്ങാലക്കുട മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലാണ് ഈ ക്വാര്‍ട്ടേഴ്സും 19 സെന്റ് സ്ഥലവും. സര്‍ക്കാരിന്റെ രേഖകളില്‍ ഇപ്പോഴതു ക്വാര്‍ട്ടേഴ്സ് എന്ന പേരിലാണ് കിടക്കുന്നത്. ആറു വര്‍ഷം മുമ്പു വരെ പമ്പ് ഹൗസിനോടു ചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്സില്‍ ജീവനക്കാരന് താമസിച്ചിരുന്നു. ഇവിടെ നിന്നും അവസാനത്തെ ജീവനക്കാരനും താമസം മാറ്റിയതോടെ ഈ ക്വാര്‍ട്ടേഴ്സ് മന്ദിരം അധികൃതരുടെ അനാസ്ഥമൂലം അനാഥമായി. ഇതോടെ ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. പകല്‍സമയത്തു പോലും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. മുമ്പ് ഇവിടത്തെ താല്കാലിക ജീവനക്കാരന് ഇവിടത്തെ 19 സെന്റ് സ്ഥലത്ത് വാഴകൃഷിക്കായി സ്വന്തം ചെലവില്‍ മോട്ടോര്‍ വാങ്ങിയെങ്കിലും അത് കളവു പോയിരുന്നു. ഇപ്പോള്‍ ഈ കെട്ടിടം കാടുകയറി കിടക്കുകയാണ്. ഇഴജന്തുക്കളുടെ വാസസ്ഥലമാണിപ്പോള്. അറ്റകുറ്റപണികള്‍ നടത്താത്തതിനാല്‍ കെട്ടിടം തകര്‍ച്ചയുടെ ഭീഷണിയിലാണ്. ഈ പമ്പ് ഹൗസിനുള്ളില്‍ പൈപ്പുകളുണ്ടെങ്കിലും അത് തുരുമ്പെടുത്തു നശിച്ചുതുടങ്ങിയ അവസ്ഥയിലാണ്. അധികൃതരുടെ ശ്രദ്ധ ഇക്കാര്യത്തിലുണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുഖംമാറ്റം; ഉന്നതതലയോഗം ഉടന്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം