വല്ലക്കുന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മ ദേവാലയത്തില്‍ തിരുനാളിനു കൊടിയേറി
വല്ലക്കുന്ന്: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ സെബാസ്റ്റ്യനോസിന്റേയും സംയുക്തമായ അമ്പ് തിരുനാളിനു കൊടിയേറി. ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് കൊടിയേറ്റം നിര്‍വഹിച്ചു. 20, 21 തീയതികളിലാണ് അമ്പ് തിരുന്നാള്‍. 19 വരെ വൈകീട്ട് 5.30 നു ദിവ്യബലി, നൊവേന, പ്രദക്ഷിണം, തിരുശേഷിപ്പ് വന്ദനം എന്നിവയും ഉണ്ടായിരിക്കും. 14 നു രാവിലെ 6.15 നു ദിവ്യബലി, നൊവേന, പ്രദക്ഷിണം, തിരുശേഷിപ്പ് വന്ദനം എന്നിവ ഉണ്ടാകും. 20 നു രാവിലെ 6.30 നു ദിവ്യബലി, പ്രസുദേന്തി വാഴ്ച എന്നിവ നടക്കും. തിരുനാള്‍ ദിനമായ 21 നു രാവിലെ 6.15 നും എട്ട്, 10, നാല് എന്നീ സമയങ്ങളില്‍ ദിവ്യബലി ഉണ്ടാകും. 10 നു ആഘോഷമായ ദിവ്യബലിക്കു പഴൂക്കര സെന്റ് ജോസഫ്സ് ചര്‍ച്ച് വികാരി ഫാ. റെനില്‍ കാരാത്ര മുഖ്യകാര്‍മികത്വം വഹിക്കും. പുത്തന്‍ചിറ ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. ചാള്‍സ് ചിറ്റാട്ടുകരക്കാരന്‍ തിരുനാള്‍ സന്ദേശം നല്‍കും.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു