രൂക്ഷമാകുന്ന കോവിഡ് വ്യാപനം, ആശങ്ക വിട്ടൊഴിയാതെ ഇരിങ്ങാലക്കുട
- ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ 33 പേര്‍ക്ക് കോവിഡ്
- ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്; പോലീസ് സ്റ്റേഷനില്‍ ഡ്രൈവര്‍ക്കും കോവിഡ്; സി ഐ നിരീക്ഷണത്തില്‍
- മുരിയാട് പഞ്ചായത്തംഗത്തിന് കോവിഡ്, പഞ്ചായത്തംഗങ്ങളും ജീവനക്കാരും നിരീക്ഷണത്തില്‍
- സമ്പര്‍ക്ക പട്ടികപൂമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഒമ്പതു പേര് നിരീക്ഷണത്തില്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ 33 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഫയര്‍ സ്റ്റേഷനിലെ അഞ്ച് പേര്‍ക്ക് കൂടാതെ നഗരസഭ പരിധിയില്‍ അഞ്ച് പുരുഷന്മാര്ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നഗരസഭയിലെ ആസാദ് റോഡ്, ചേലൂര്‍ക്കാവ്, പൊറത്തിശേരി എന്നീ വാര്‍ഡുകളില്‍നിന്നും ഓരോര്ത്തരും തളിയക്കോണം നോര്‍ത്ത് വാര്‍ഡില്‍നിന്നും രണ്ടു പേര് വീതവുമാണ് രോഗബാധിതരായത്. ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍, ലീഡിംഗ് ഫയര്‍ മാന്‍,മെക്കാനിക്, ഹോം ഗാര്‍ഡ്, ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജീവനക്കാര്‍ പരിശോധനയ്ക്ക് വിധേയരായത്. ഫയര്‍ സ്റ്റേഷനില്‍ ആകെ 37 ഓളം ജീവനക്കാരാണ് ഉള്ളത്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ 35 ഓളം പേരുടെ പരിശോധനകളാണ് പൂര്‍ത്തിയായിട്ടുള്ളത്. ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സിഐ എംജെ ജിജോ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഡ്രൈവറുടെ പ്രഥമ പട്ടികയില്‍ ഇപ്പോള്‍ 15 പേരാണ് ഉള്ളത്. ഡ്രൈവര്‍ക്ക് രോഗം പകര്‍ന്നതിന്റെ ഉറവിടം വ്യക്തമല്ല. മുരിയാട് പഞ്ചായത്തംഗം ഉള്‍പ്പെടെ അഞ്ചു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരണമുള്ളത്. ഇവിടെ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള മുഴുവന്‍ അംഗങ്ങളും നിരീക്ഷണത്തിലാണ്. കാട്ടൂര്‍ പഞ്ചായത്തില്‍ വിദേശത്ത് നിന്ന് മടങ്ങിയ ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പൂമംഗലം പഞ്ചായത്തില്‍ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്ക പട്ടികയുടെ അടിസ്ഥാനത്തില്‍ അരിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന പൂമംഗലം പ്രാഥമീകാരോഗ്യ കേന്ദ്രത്തിലെ രണ്ട് ഡോക്ടര്‍മാര്‍, സ്റ്റാഫ് നേഴ്സ്, ഫാര്‍മിസ്റ്റ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, നേഴ്സിംഗ് അസിസ്റ്റന്റ് മൂന്നു ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. വേളൂക്കര പഞ്ചായത്തില്‍ 2,10 വാര്‍ഡുകളിലായി ന്ാലു പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 628 പേരാണ് നഗരസഭാ പ്രദേശത്ത് നിരീക്ഷണത്തിലുള്ളത്. 344 പേര് വീടുനിരീക്ഷണത്തിലും ആറ് പേര് സ്ഥാപന നിരീക്ഷത്തിലും 278 പേര് സമ്പര്‍ക്ക നിരീക്ഷണത്തിലുമാണ്. 103 പേരാണ് വിദേശത്തു നിന്നും എത്തി നിരീക്ഷണത്തില്‍ കഴിയുന്നത്. 241 പുരുഷന്മാരും 103 സ്ത്രീകളുമാണ് വീടുനിരീക്ഷണത്തിലുള്ളത്.
ആകെ രോഗികളുടെ എണ്ണം ആയിരം കടന്നു
ജില്ലയില്‍ 83 പേര്‍ക്ക് കൂടി കോവിഡ്;
21 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ വ്യാഴാഴ്ച (ജൂലൈ 23) 83 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 21 പേര് രോഗമുക്തരായി. 70 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1024 ആയി. ഇന്ത്യയിലെ ആദ്യ കോവിഡ് പോസിറ്റീവ് സ്ഥിരീകരണം ജനുവരി 30 ന് തൃശൂരിലായിരുന്നു. ഇതിനുശേഷം ആറാം മാസത്തിലാണ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 605 ആണ്.
ഇരിങ്ങാലക്കുട കെഎസ്ഇ ക്ലസ്റ്ററില്‍ നിന്നുളള സമ്പര്‍ക്കം വഴി 16 പേര്‍ക്ക് രോഗം പകര്‍ന്നു. പുത്തന്‍ചിറ സ്വദേശി (3, സ്ത്രീ), പുത്തന്‍ചിറ സ്വദേശി (10, പെണ്‍കുട്ടി), പുത്തന്‍ചിറ സ്വദേശി (5, ആണ്‍കുട്ടി), പുത്തന്‍ചിറ സ്വദേശി (83 , പുരുഷന്), പുത്തന്‍ചിറ സ്വദേശി (70, സ്ത്രീ), പൊറത്തിശ്ശേരി സ്വദേശി (60, പുരുഷന്), പൂമംഗലം സ്വദേശി (37, പുരുഷന്), ചേലൂര്‍ സ്വദേശി (39, സ്ത്രീ), പൊറത്തിശ്ശേരി സ്വദേശി (52, പുരുഷന്), പുത്തന്‍ചിറ സ്വദേശികളായ (33, സ്ത്രീ), (10, പെണ്‍കുട്ടി), (5, പുരുഷന്), (83, പുരുഷന്), (70, പുരുഷന്), ഇരിങ്ങാലക്കുട സ്വദേശി (35, പുരുഷന്), ചേര്‍പ്പ് സ്വദേശി (52, പുരുഷന്) എന്നിവരാണ് കെഎസ്ഇ സമ്പര്‍ക്കപ്പട്ടികയിലുളളത്.
ഇരിങ്ങാലക്കുട കെഎല്‍എഫില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് മുരിയാട് സ്വദേശി (54, പുരുഷന്), ഊരകം സ്വദേശി (48, സ്ത്രീ) എന്നീ 2 പേര്‍ക്കാണ്.
ഇരിങ്ങാലക്കുട ഫയര്‍സ്റ്റേഷനിലെ 5 ജീവനക്കാര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. (52, പുരുഷന്), (31, പുരുഷന്), (30, പുരുഷന്), (53, പുരുഷന്), (49, പുരുഷന്) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇരിങ്ങാലക്കുട സിവില്‍ പോലീസ് ഓഫീസറായ കൊടുങ്ങല്ലൂര്‍ സ്വദേശിക്ക് (49, പുരുഷന്) രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവര്‍ എനമാക്കല്‍ സ്വദേശി (51, പുരുഷന്), കുന്നംകുളം സ്വദേശി (47, പുരുഷന്), ആര്‍ത്താറ്റ് സ്വദേശി (12, ആണ്‍കുട്ടി), മാപ്രാണം സ്വദേശി (37, സ്ത്രീ), ഇരിങ്ങാലക്കുട സ്വദേശി (23, പുരുഷന്), പെരിഞ്ഞനം സ്വദേശി (46, സ്ത്രീ), വടൂക്കര സ്വദേശി (29, പുരുഷന്), കൊമ്പിടി സ്വദേശി (6 വയസ്സുളള ആണ്‍കുട്ടി), കൊമ്പിടി സ്വദേശി (1 വയസ്സുളള പെണ്‍കുട്ടി), കാട്ടകാമ്പല്‍ സ്വദേശി (26, സ്ത്രീ), തുരുവന്‍കാട് സ്വദേശി (69, പുരുഷന്), അരിപ്പാലം സ്വദേശി (43, പുരുഷന്), വെട്ടുകാട് സ്വദേശി (44, സ്ത്രീ), തുരുവന്‍കാട് സ്വദേശി (61, സ്ത്രീ), വയന്തല സ്വദേശി (28, സ്ത്രീ), വല്ലച്ചിറ സ്വദേശി (45, സ്ത്രീ), വല്ലച്ചിറ സ്വദേശി (58, പുരുഷന്), പുല്ലാനിക്കാട് സ്വദേശി (38, സ്ത്രീ), കുന്ദംകുളം സ്വദേശി (35, പുരുഷന്), മുല്ലക്കാട് സ്വദേശി (50, സ്ത്രീ), നെടുപുഴ സ്വദേശി (33, സ്ത്രീ), കാട്ടൂര്‍ സ്വദേശി (55, സ്ത്രീ), ചാവക്കാട് സ്വദേശി (47, സ്ത്രീ), ചേരനല്ലൂര്‍ സ്വദേശി (28, സ്ത്രീ), തിരുവത്ര സ്വദേശി (42, സ്ത്രീ), ഇരിങ്ങാലക്കുട സ്വദേശി (52, പുരുഷന്), പുറനാട്ടുകര സ്വദേശി (94, സ്ത്രീ), വളാഞ്ചേരി സ്വദേശി (48, പുരുഷന്), പേരകം സ്വദേശി (36, പുരുഷന്), തേലപ്പിള്ളി സ്വദേശി, വേളൂര്‍ സ്വദേശി (38, സ്ത്രീ), ഇരിങ്ങാലക്കുട സ്വദേശി (53, പുരുഷന്), കിഴുപുള്ളിക്കര സ്വദേശികളായ (78, പുരുഷന്), ചേര്‍പ്പ് സ്വദേശി (32, പുരുഷന്), ചാലക്കുടി സ്വദേശി (55, പുരുഷന്), കടപ്പുറം സ്വദേശി (23, സ്ത്രീ), കടപ്പുറം സ്വദേശി (30, പുരുഷന്), ഇരിങ്ങാലക്കുട സ്വദേശികളായ (27, പുരുഷന്), (28, പുരുഷന്), പോര്‍ക്കുളം സ്വദേശികളായ (32, പുരുഷന്), (50, സ്ത്രീ), ചാവക്കാട് സ്വദേശി (19, പുരുഷന്), മറ്റൊരു സമ്പര്‍ക്കപ്പട്ടികയിലുളള (48, സ്ത്രീ), (51, പുരുഷന്), (32, പുരുഷന്), ചാവക്കാട് സ്വദേശി (52, പുരുഷന്)
ജൂലൈ 9 ന് ബീഹാറില്‍ നിന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ വന്ന പുരുഷന്മാരായ 5 അതിഥി തൊഴിലാളികള്‍ (18), (47), (39), (27), (39) ക്ക് രോഗം സ്ഥിരീകരിച്ചു.
ജൂലൈ 21 ന് തമിഴ്നാട്ടില്‍ നിന്ന് വന്ന പന്നിത്തടം സ്വദേശി (60, സ്ത്രീ), ജൂലൈ 9 ന് നാമക്കല്‍ നിന്ന് വന്ന രാമവര്‍മ്മപുരം സ്വദേശി (53, പുരുഷന്), ജൂലൈ 6 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി (25, പുരുഷന്), ജൂലൈ 21 ന് ഗോവയില്‍ നിന്ന് വന്ന കോടാലി സ്വദേശി (53, പുരുഷന്), ജൂണ്‍ 25 ന് ദുബായില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (23, പുരുഷന്), ജൂലൈ 15 ന് പൂനെയില്‍ നിന്ന് വന്ന ആട്ടോര്‍ സ്വദേശി (30, പുരുഷന്), ജൂലൈ 3 ന് ഒഡീഷയില്‍ നിന്ന് വന്ന മുളങ്കുന്നത്തുകാവ് സ്വദേശി (46, പുരുഷന്), ജൂലൈ 8 ന് ജിദ്ദയില്‍ നിന്ന് വന്ന കയ്പമംഗലം സ്വദേശി (54, പുരുഷന്), എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച 399 പേര് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 14 പേര് മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്.
ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13378 പേരില്‍ 12981 പേര് വീടുകളിലും 397 പേര് ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 85 പേരെയാണ് വ്യാഴാഴ്ച (ജൂലൈ 23) ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 708 പേരെ വ്യാഴാഴ്ച (ജൂലൈ 23) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1040 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.
വ്യാഴാഴ്ച (ജൂലൈ 23) 730 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 23992 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 21242 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 2750 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 9931 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വ്യാഴാഴ്ച (ജൂലൈ 23) 495 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 52857 ഫോണ്‍ വിളികള്‍ ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നു. 80 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്കി.
വ്യാഴാഴ്ച (ജൂലൈ 23) റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 408 പേരെ ആകെ സ്ക്രീന്‍ ചെയ്തിട്ടുണ്ട്.