ഇരിങ്ങാലക്കുടക്ക് ആശ്വാസദിനം, നിയോജകമണ്ഡലത്തില്‍ ആറ് പേര്‍ക്ക്, നഗരസഭപരിധിയില്‍ രണ്ട് പേര്‍ക്ക്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ പരിധിയിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനും സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുവരും മുനിസിപ്പല്‍ ഓഫീസ് വാര്‍ഡിലുള്ളവരാണ്. ഇരിങ്ങാലക്കുട ക്ലസ്റ്ററില്‍ നിന്നുള്ള ഫയര്സ്റ്റേഷന് ജീവനക്കാരായ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആളൂര്‍ പഞ്ചായത്തില്‍ കേരള ഫീഡ്സ് കമ്പനിയിലെ ജീവനക്കാരനും ഭാര്യയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കമ്പനിയില്‍ തന്നെ മാനേജ്മെന്റ് സ്റ്റാഫിലുള്ള പറവൂര്‍ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുരിയാട് പഞ്ചായത്തില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ജില്ലയില്‍ വെളളിയാഴ്ച (ജൂലൈ 24) 33 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 13 പേര് രോഗമുക്തരായി. 25 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1057 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 618 ആണ്.
ഇരിങ്ങാലക്കുട ക്ലസ്റ്ററില്‍ നിന്നുള്ള ഫയര്സ്റ്റേഷന് ജീവനക്കാരായ 4 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. (49, പുരുഷന്), (28, പുരുഷന്), (25, പുരുഷന്), (28, പുരുഷന്) എന്നിവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇരിങ്ങാലക്കുട ക്ലസ്റ്ററില്‍ പെട്ട ഇരിങ്ങാലക്കുട സ്വദേശി (57, പുരുഷന്), കെഎസ്ഇ ക്ലസ്റ്ററില്‍ നിന്നുള്ള പുല്ലൂര്‍ സ്വദേശി (42, പുരുഷന്) എന്നിവര്‍ക്കും സമ്പര്‍ക്ക രോഗബാധയുണ്ടായി.പട്ടാമ്പി ക്ലസ്റ്ററില്‍ നിന്നുളള 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. നെടുംപുര സ്വദേശികളായ ഒരു കുടുംബത്തിലെ 2 പേര് (12 വയസ്സുള്ള ആണ്‍കുട്ടി), (58, സ്ത്രീ), മാരാത്ത്കുന്ന് സ്വദേശി (50, പുരുഷന്), കടവല്ലൂര്‍ സ്വദേശി (3 വയസ്സുള്ള പെണ്‍കുട്ടി), കടവല്ലൂര്‍ സ്വദേശി(26, സ്ത്രീ), കടവല്ലൂര്‍ സ്വദേശി (3, പെണ്‍കുഞ്ഞ്), കടവല്ലൂര്‍(27, സ്ത്രീ), കടവല്ലൂര്‍ (48, സ്ത്രീ) എന്നിവരാണ് ഈ സമ്പര്‍ക്കപ്പട്ടികയിലുളളത്. രോഗഉറവിടമറിയാത്ത 9 പേര് പോസിറ്റീവായി. പൈനൂര്‍ സ്വദേശി (42, പുരുഷന്), താന്ന്യം സ്വദേശി (52, സ്ത്രീ), അവിണിശ്ശേരി സ്വദേശി (28, പുരുഷന്), ചാലക്കുടി സ്വദേശി (30, പുരുഷന്), ചാലക്കുടി സ്വദേശി(52, പുരുഷന്), ചാലക്കുടി സ്വദേശി(45, സ്ത്രീ), പുത്തന്‍ചിറ സ്വദേശി (40, പുരുഷന്), വെള്ളിക്കുളങ്ങര സ്വദേശി (53, പുരുഷന്), കൂടപ്പുഴ സ്വദേശി (49, പുരുഷന്).സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വട്ടേക്കാട് സ്വദേശി (47, സ്ത്രീ), നടത്തറ സ്വദേശി (32 വയസ്സ്, പുരുഷന്),മഹാരാഷ്ട്രയില്‍ നിന്ന് വന്ന കടപ്പുറം സ്വദേശി (27, സ്ത്രീ), മസ്ക്കറ്റില്‍ നിന്ന് വന്ന തണ്ടില്ലം സ്വദേശി (23, പുരുഷന്), ദുബായില്‍ നിന്ന് വന്ന തൃപ്രയാര്‍ സ്വദേശി (26, സ്ത്രീ), വിദേശത്ത് നിന്നും വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (23, പുരുഷന്), കര്‍ണാടകയില്‍ നിന്ന് വന്ന പുതുക്കാട് സ്വദേശി (24, പുരുഷന്), ദുബായില്‍ നിന്ന് വന്ന ആനായിക്കല്‍ സ്വദേശി (31, പുരുഷന്), സൗദിയില്‍ നിന്ന് വന്ന വാഴക്കോട് സ്വദേശി (45, പുരുഷന്), ഖത്തറില്‍ നിന്ന് വന്ന രാമവര്‍മ്മപുരം സ്വദേശി (38, പുരുഷന്) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച 415 പേര് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 20 പേര് മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്.ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13284 പേരില്‍ 12815 പേര് വീടുകളിലും 469 പേര് ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 96 പേരെയാണ് വെളളിയാഴ്ച (ജൂലൈ 24) ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 706 പേരെ വെളളിയാഴ്ച (ജൂലൈ 24) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 800 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.വെളളിയാഴ്ച (ജൂലൈ 24) 1144 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 25136 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 22236 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 2900 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 10179 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.വെളളിയാഴ്ച (ജൂലൈ 24) 483 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 53340 ഫോണ്‍ വിളികള്‍ ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നു. 107 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്കി.വെളളിയാഴ്ച (ജൂലൈ 24) റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 391 പേരെ ആകെ സ്ക്രീന്‍ ചെയ്തിട്ടുണ്ട്.