പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ നവീകരിച്ച ബ്ലഡ് ബാങ്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
പുല്ലൂര്‍: പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ നവീകരിച്ച ബ്ലഡ് ബാങ്കിന്റെ ഉദ്ഘാടനം ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി.പി. നന്ദകുമാര്‍ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഡോ. ഡെയിന്‍ ആന്റണി അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, ലയണ്‍സ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ.ടി.ജെ. തോമസ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ലോറി, ലയണ്‍സ് റീജിണല്‍ ചെയര്‍പേഴ്സണ്‍ എന്‍. സത്യന്, ലയണ്‍സ് സോണല്‍ ചെയര്മാന് സി.ജെ. ആന്റോ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ലയണ്‍സ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി.എ. തോമാച്ചന് സ്വാഗതവും ഹോസ്പിറ്റല്‍ മാനേജര്‍ ആന്‍ജോ ജോസ് നന്ദിയും പറഞ്ഞു. വേണുഗോപാല്‍ മേനോന്, ഫ്രാന്‍സിസ് ജോണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.