ഇന്ത്യയെ രക്ഷിക്കൂ ജനങ്ങളെ സംരക്ഷിക്കൂ, മാര്‍ച്ച് 2829 ദേശീയ പണിമുടക്ക് വിജയിപ്പിക്കുക
ഇരിങ്ങാലക്കുട: ഇന്ത്യയെ രക്ഷിക്കൂ ജനങ്ങളെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി മാര്‍ച്ച് 28, 29 തിയതികളില്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ദേശവ്യാപകമായി നടത്തുന്ന പണിമുടക്കു വിജയിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന ഇരിങ്ങാലക്കുട റേഞ്ച് മദ്യവ്യവസായ തൊഴിലാളി യൂണിയന് (എഐടിയുസി) മണ്ഡലം കണ്വെന്ഷന് എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. കെ.വി. ഉണ്ണി സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ എഐടിയുസി മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, എഐടിയുസി മണ്ഡലം സെക്രട്ടറി കെ.കെ. ശിവന്, മദ്യവ്യവസായ തൊഴിലാളി ഫെഡറേഷന് ജില്ലാ പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന്, കെ.ഡി. സുനില്‍കുമാര്‍, എം.കെ. ഗിരി എന്നിവര്‍ പ്രസംഗിച്ചു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു