വിഷു-ഈസ്റ്റര്‍-റംസാന് വിപണി ആരംഭിച്ചു
കാട്ടൂര്‍: സര്‍വീസ് സഹകരണ ബാങ്കില്‍ വിഷു-ഈസ്റ്റര്‍-റംസാന് ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ചിട്ടുള്ള വിഷു-ഈസ്റ്റര്‍-റംസാന് വിപണിയുടെ ഉദ്ഘാടനം ആദ്യ വില്പന നടത്തിക്കൊണ്ട് ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ നിര്‍വഹിച്ചു. വിഷു വിപണിയില്‍ നിന്നും 13 ഇനം പലവ്യഞ്ജനങ്ങള്‍ സബ്സിഡി നിരക്കില്‍ 18 വരെ നിശ്ചിത അളവില്‍ എല്ലാ വീട്ടിലേക്കും ലഭിക്കുമെന്നും ബാങ്കിന്റെ തന്നെ പടക്കവിപണിയില്‍ മേല്‍ത്തരം കമ്പനികളുടെ പടക്കം, കമ്പിത്തിരി, മത്താപ്പു, മേശാപ്പു തുടങ്ങിയവയും കുറഞ്ഞ വിലയില്‍ ലഭിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. ഡയറക്ടര്‍ ജൂലിയസ് ആന്റണി, വാര്‍ഡ് മെമ്പര്‍ ഇ.എല്‍. ജോസ്, സെക്രട്ടറി ടി.വി. വിജയകുമാര്‍, സഹകാരികള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍