സ്റ്റുഡന്റ് മാര്‍ക്കറ്റ് സഹകരണ വിപണി ജില്ലാതല ഉദ്ഘാടനം
ഇരിങ്ങാലക്കുട: കുറഞ്ഞ വിലയ്ക്കു പഠനസാമഗ്രികള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ഫെഡുമായി ചേര്‍ന്ന് സ്റ്റുഡന്റ് മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നു. സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം എടക്കുളം ചെമ്പഴന്തി ഹാളില്‍ കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ കെ.വി. നഫീസ നിര്‍വഹിച്ചു. പൂമംഗലം സഹകരണ ബാങ്ക് പ്രസിഡന്റ് പി. ഗോപിനാഥന് അധ്യക്ഷത വഹിച്ചു. ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) തൃശൂര്‍ എം. ശബരീദാസന് ആദ്യവില്പന നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ ഡിജ റാഫേല്‍, കാറളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്. ബാബു, എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബാബുരാജ്, മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ സി.കെ. ഗീത, കണ്‍സ്യൂമര്‍ഫെഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ പി.എ. പ്രേമാനന്ദന്, പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി നമിത വി. മേനോന് എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി