കുടുംബവര്‍ഷാചരണത്തിന്റെ സമാപനവും രൂപത പ്രോലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികവും നാളെ
ഇരിങ്ങാലക്കുട: കുടുംബവര്‍ഷാചരണത്തിന്റെ സമാപനവും രൂപത പ്രോലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികവും നാളെ കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളജില്‍ നടക്കും. നാളെ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 4.30 വരെ ക്ലാസ്, ശില്പശാല, പാനല്‍ ചര്‍ച്ച, കുട്ടികള്‍ക്കുള്ള വിവിധ പരിപാടികള്‍, പൊതുസമ്മേളനം, മ്യുസിക് എന്നിവ നടക്കും. സിനി ആര്‍ട്ടിസ്റ്റ് സിജോയ് വര്‍ഗീസ് മുഖ്യാതിഥിയായിരിക്കും. പ്രശസ്ത പള്‍മനോളജിസ്റ്റും അറിയപ്പെടുന്ന പ്രോലൈഫ് പ്രവര്‍ത്തകനുമായ അബ്രാഹം ജോസഫ് ക്ലാസ് നയിക്കും. കുട്ടികള്‍ക്കുള്ള വിവിധ പരിപാടികള്‍ ജീസസ് യൂത്ത് മിനിസ്റ്ററിയായി നടത്തും. പൊതുസമ്മേളനം ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോജി പാലമറ്റത്ത്, കണ്‍വീനര്‍ ഡോ. റെജു വര്‍ഗീസ് കല്ലേലി എന്നിവര്‍ പ്രസംഗിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കുന്ന 250 ഓളം കുടുംബങ്ങള്‍ക്ക് ബിഷപ് സമ്മാനം നല്‍കും. ഡോ. റെജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ രൂപതയിലെ എല്ലാ സംഘടനകളെയും ഉള്‍പ്പെടുത്തിക്കൊണ്ടാണു വിവിധ ആഘോഷകമ്മിറ്റികള്ക്കു രൂപം നല്‍കിയിരിക്കുന്നത്.