ഇരിങ്ങാലക്കുട കണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിലെ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു
ഇരിങ്ങാലക്കുട: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തുള്ള കണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിലെ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ നിന്നിരുന്ന ഏകദേശം 200 വര്‍ഷത്തോളം പഴക്കമുള്ള ആല്‍മരമാണു കനത്ത മഴയില്‍ കടപുഴകി വീണത്. ആല്‍മരം ക്ഷേത്രത്തിന് എതിര്‍വശത്തേക്കു വീണതിനാല്‍ ക്ഷേത്രത്തിനു നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ല.