കോണ്‍ഗ്രസ് കാട്ടുങ്ങച്ചിറ മേഖല സ്നേഹാദരം 2022 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കോണ്‍ഗ്രസ് കാട്ടുങ്ങച്ചിറ മേഖലയുടെ നേതൃത്വത്തില്‍ സ്നേഹാദരം 2022 സംഘടിപ്പിച്ചു. കോണ്‍ഗ്രസ് കാട്ടുങ്ങച്ചിറ മേഖലയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി ഭാരവാഹികളെയും വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെയും സര്‍വീസില്‍ നിന്നും വിരമിച്ചവരെയും ആദരിക്കുകയും കോണ്‍ഗ്രസ് കുടുംബസംഗമം നടത്തുകയും ചെയ്തു. മുന്‍ കെപിസിസി സെക്രട്ടറി എം.പി. ജാക്സന് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്. ഷാജു അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ അധ്യക്ഷ സോണിയഗിരി വിദ്യാര്‍ഥികള്‍ക്കു പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലന്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍ ഷഗീര്‍, ബൂത്ത് പ്രസിഡന്റ് വി.പി. ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി