ഐഎന്‍ടിയുസി ഇരിങ്ങാലക്കുട നഗരസഭ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് സമ്മേളനം നടത്തി

ഇരിങ്ങാലക്കുട: കേരള മുന്‍സിപ്പല്‍ കോര്പ്പറേഷന് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി ഇരിങ്ങാലക്കുട നഗരസഭ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ രാജീവ് ഗാന്ധി മന്ദിരത്തില്‍ യാത്രയയപ്പ് സമ്മേളനം നടത്തി. കണ്ടീജന്റ് ജീവനക്കാരായ സുബ്രഹ്മണ്യന്, സണ്ണി എന്നിവരാണു വിരമിക്കുന്നത്. കെഎംസിഡബ്ല്യുസി പ്രസിഡന്റ് എം.പി. ജാക്സണ് ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി ഉപഹാരം സമര്‍പ്പിച്ചു. വിജയന് എളയേടത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി സുജ സജികുമാര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, കെഎംസിഎസ്എ സെക്രട്ടറി സുനില്‍, ലീഗല്‍ അഡൈ്വസര്‍ അഡ്വ. വി.സി. വര്‍ഗീസ്, ഹെല്‍ത്ത് കോ-ഓര്‍ഡിനേറ്റര്‍ പ്രവീണ്‍, വി.ജി. രാജ്മോഹനന്, എം.എം. ഭരതന് എന്നിവര്‍ പ്രസംഗിച്ചു.