ഡിവൈഎഫ്ഐ ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സ്വപ്ന സുരേഷിന്റെ ആരോപണം ആര്‍എസ്എസ് തിരക്കഥ, ഗൂഢാലോചന പുറത്തുകൊണ്ടുവരിക എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു. ബസ് സ്റ്റാന്‍ഡില്‍ നടന്ന പ്രതിഷേധ യോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജാസിര്‍ ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഐ.വി. സജിത്ത് അധ്യക്ഷത വഹിച്ചു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വിഷ്ണു പ്രഭാകരന്, ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗങ്ങളായ വിവേക് ചന്ദ്രന്, അഷ്റിന്, കെ.എസ്. സുമിത്ത്, അക്ഷയ മോഹന്‍, കെ.കെ. രാമദാസ്, നവ്യ, കെ.വി. അജിത്ത് കുമാര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി. ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി പി.കെ. മനു മോഹന്‍ സ്വാഗതവും ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ശരത്ത് ചന്ദ്രന് നന്ദിയും രേഖപ്പെടുത്തി.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു