ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഭൗതിക ശാസ്ത്ര അധ്യാപക പരിശീലനം ആരംഭിച്ചു
ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി, ക്രൈസ്റ്റ് കോളജ് ഫ്സിക്സ് വിഭാഗം, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ഹോമിയോ ഭാഭ സെന്റര്‍ ഫോര്‍ സയന്‍സ് എഡ്യുക്കേഷന്‍ – ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് മുംബൈ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന കോളജ് ഫിസിക്സ് അധ്യാപകരുടെ പരിശീലന പരിപാടി ക്രൈസ്റ്റ് കോളജില്‍ ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട 25 അധ്യാപകര്‍ക്ക് ഗണിത ശാസ്ത്ര മോഡലിങ്ങ് ഫിസിക്സ് പാഠ്യപദ്ധതിയില്‍ ഉപയോഗിക്കുന്നതില്‍ പരിശീലനം നല്‍കും. ഹോമി ഭാഭ സെന്റര്‍ ഡയറക്ടര്‍ പ്രഫ. അര്‍ണബ് ഭട്ടാചാര്യ ഉദ്ഘാടനം നിര്‍വഹിച്ചു. ഹോമി ഭാഭ സെന്ററിലെ സയന്റിസ്റ്റ് ഡോ. കെ.കെ മഷൂദ്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ഡോ. ശശി ദേവന്, ഗവ. ബ്രണ്ണന്‍ കോളജിലെ ഡോ. മുഹമ്മദ് അഷ്ഫാസ് എന്നിവര്‍ പ്രസംഗിച്ചു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. കോളജ് വൈസ് പ്രിന്‍സിപ്പലും ഭൗതിക ശാസ്ത്ര വിഭാഗം തലവനുമായ ഡോ. കെ.വൈ. ഷാജു സ്വാഗതവും ഡോ. സേവ്യര്‍ ജോസഫ് നന്ദിയും പറഞ്ഞു.

മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി