ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ് ഡോണ്‍ബോസ്കോ സ്കൂള്‍ ജേതാക്കള്‍
ഇരിങ്ങാലക്കുട: 29-ാമത് ആള് കേരള ഡോണ്‍ ബോസ്കോ ഇന്റര്‍ സ്കൂള്‍ പ്രൈസ് മണി ടേബിള്‍ ടെന്നീസിന്റെ ഫാ. തോമസ് പുരയിടത്തിന്റെ പേരിലുളള എവര്‍ റോളിംഗ് ട്രോഫി ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂള്‍ കരസ്ഥമാക്കി. വ്യക്തിഗത മത്സരങ്ങളുടെ സമ്മാനദാനം ടേബിള്‍ ടെന്നീസ് ജില്ലാ പ്രസിഡന്റ പി.ജെ. സിജോ നിര്‍വഹിച്ചു. അണ്ടര്‍ 11, 13, 15, 18 ആണ്‍കുട്ടികളുടെ മത്സരത്തില്‍ യഥാക്രമം രാജഗിരി സിഎംഐ പബ്ലിക് സ്കൂള്‍ പുതു വൈപ്പ്, ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂള്‍, സെന്റ് മേരീസ് ആലപ്പുഴ, ലയണ്‍സ് സ്കൂള്‍ പാലക്കാട് എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അണ്ടര്‍ 11, 13, 15, 18 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ യഥാക്രമം ഡോണ്‍ബോസ്കോ എച്ച്എസ്എസ്, എസ്ഡിവി, ഇ.എം. ആലപ്പുഴ, ഡോണ്‍ബോസ്കോ എച്ച്എസ്എസ് ഇരിങ്ങാലക്കുട, ഭാരതമാത പാലക്കാട് എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വ്യക്തിഗത മത്സരങ്ങളില്‍ അണ്ടര്‍ 11, 13 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ യഥാക്രമം ജഗന് ബി. നായര്‍ പാലക്കാടും, ദേവ പ്രയാഗ് തിരുവനന്തപുരം ജേതാക്കളായി. വ്യക്തിഗത മത്സരങ്ങളില്‍ യഥാക്രമം എന്‍.കെ. ഹര്‍ഷിത, പാലക്കാട്, ഹെലന് നിജോ, ഡോണ്‍ ബോസ്കോ എച്ച്എസ്എസും സമ്മാനം കരസ്ഥമാക്കി. പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.പി. ജോര്‍ജ് വിശിഷ്ടാതിഥിയായിരുന്നു.