വേളൂക്കര പഞ്ചായത്തില്‍ ഹെല്പ് ഡെസ്ക് ആരംഭിച്ചു
വേളൂക്കര: വേളൂക്കര പഞ്ചായത്തില്‍ ഹെല്പ് ഡെസ്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെന്‍സി ബിജു, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബിബിന്‍ തുടിയത്ത്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ ഉണ്ണികൃഷ്ണന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.ജെ. സതീഷ്, പഞ്ചായത്ത് മെമ്പര്‍മാരായ യൂസഫ് കൊടകരപറമ്പില്‍, പി.വി. മാത്യു, പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് പി.ആര്. സുമേഷ് എന്നിവര്‍ പ്രസംഗിച്ചു.