കരൂപ്പടന്ന സ്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു
കരൂപ്പടന്ന: ഹൈസ്കൂളിലെ 1993 ബാച്ചിലെ കൂട്ടായ്മ ഓര്‍മ്മക്കൂട് ‘ഓര്‍മ്മതന്‍ തീരത്ത് 2022’ എന്ന പേരില്‍ പൂര്‍വ്വ വിദ്യാര്‍ഥികളുടെ മെഗാ സംഗമം നടത്തി. ടി.കെ. ഷറഫുദ്ദീന് സംഗമത്തില്‍ അധ്യക്ഷത വഹിച്ചു. പി. ലോഹിതാക്ഷന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നെഷര്ബാന് സ്വാഗതം ആശംസിച്ചു. വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഷംല റഷീദ്, സുധീഷ്, മധു മേനോന്, ഷൈനി, ചാള്‍സ്, കെ.ഡി. മുസമ്മില്‍, കെ.ഡി. ബീന, ഷബാന, റാഫി, അധ്യാപിക സിജി എന്നിവര്‍ സംസാരിച്ചു. ‘ഓര്‍മ്മക്കൂട്’ വാര്‍ഷിക സംഗമത്തിന്റെ ഭാഗമായി കരൂപ്പടന്ന എല്‍പി സ്കൂളിലെ കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് ആവശ്യമായ അലുമിനിയം പാത്രം ചടങ്ങില്‍ കൈമാറി.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു