അവിട്ടത്തൂര്‍ സ്കൂളിലെ ഗൈഡ്സിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥിനികള്‍ക്ക് സൈക്കിള്‍ നല്കി
അവിട്ടത്തൂര്‍: ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഗൈഡ്സിന്റെ നേതൃത്വത്തില്‍ റോട്ടറി ക്ലബ് ഓഫ് ഇരിങ്ങാലക്കുട സെന്‍ട്രലിന്റെ സഹകരണത്തോടെ പെണ്‍കുട്ടികള്‍ക്കുള്ള സൈക്കിള്‍ വിതരണോദ്ഘാടനം മാനേജര്‍ എ.സി. സുരേഷ് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് മെജോ പോള്‍, ഫസ്റ്റ് അസിസ്റ്റന്റ് എന്‍.എസ്. രജനി, മാനേജ്മെന്റ് കമ്മിറ്റി അംഗം കെ.കെ. കൃഷ്ണന് നമ്പൂതിരി, പിടിഎ മെമ്പര്‍, കെ.എസ്. സജു, ഗൈഡ്സ് ക്യാപ്റ്റന്‍ ടി.എന്‍. പ്രസീദ എന്നിവര്‍ പ്രസംഗിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ എട്ടു പെണ്‍കുട്ടികള്‍ക്കാണ് സൈക്കിള്‍ നല്‍കിയത്.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു