സൗജന്യ നേത്ര പരിശോധനതിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: തരണനെല്ലൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റ,് കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍, ഐ ഫൗണ്ടേഷന് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനതിമിര ശസ്ത്രക്രിയ ക്യാമ്പ് തരണനെല്ലൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ ലയണ്‍സ് ക്ലബ് ക്യാമ്പ് ഡിസ്ട്രിക്റ്റ് കോഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. കെ.എം. അഹമ്മദ് അധ്യക്ഷത വഹിച്ചു. കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേമരാജ്, വൈസ് പ്രസിഡന്റ് ശശികുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സിസ്റ്റര്‍ റോസ് ആന്റോ, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്‍എസ്എസ് ജില്ല കോര്‍ഡിനേറ്റര്‍ ടി.വി. ബിനു, സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്മാന്മാരായ അംബിക സുഭാഷ്, രജനി നന്ദകുമാര്‍, അമ്പിളി റെനില്‍, സരിത വിനോദ്, വൃന്ദ അജിത്കുമാര്‍, സുജിത ഷാജി എന്നിവര്‍ പങ്കെടുത്തു.

വോയിസ് ഓഫ് ചെമ്മണ്ടയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
സെന്റ് വിന്‍സെന്റ് ഡയബറ്റിക് റിസര്‍ച്ച് സെന്റര്‍ ഹോസ്പിറ്റലില്‍ സൗജന്യ ചികിത്സാ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍