കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വര്‍ഗീയ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പദയാത്ര
പൊറത്തിശേരി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വര്‍ഗീയ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരേ പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പദയാത്ര നടത്തി. മാടായിക്കോണം അച്ചുതന് നായര്‍ മൂലയില്‍ നിന്ന് ആരംഭിച്ച പദയാത്ര ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പുള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഐഎന്ടിസിയു നേതാവ് അഷറഫ് മുഖ്യപ്രഭാഷണം നടത്തി. കെ.എന്‍. ഉണ്ണികൃഷ്ണന്, ബ്ലോക്ക് ഭാരവാഹികളായ സത്യന് നാട്ടുവള്ളി എം.ആര്. ഷാജു, കെ.കെ. അബ്ദുള്ളകുട്ടി, പി.എന്‍. സുരേഷ്, എ.കെ. മോഹന്‍ദാസ്, എ.ജെ. ബാബു, മണ്ഡലം ഭാരവാഹികളായ സി.എന്‍. ദാമോദരന്‍, സിന്ധു അജയന്, സന്തോഷ് വില്ലടം, ബിനു മണപ്പെട്ടി, രഘുനാഥ് കണ്ണാട്ട,് ചിന്ത ധര്മരാജന്, പ്രദീപ് താഴത്തുവീട്ടില്‍, ബിജോയ്, ടി.വി. ഷാര്‍വി, എന്‍.ഒ. ഫ്ളോറന്‍, ടി.ഒ. ഷാന്റോ പള്ളിത്തറ, റാഫി പടിഞ്ഞാറേത്തല, എം.ബി. നെല്‍സണ്‍ എന്നിവര്‍ നേതൃത്വം നല്കിയ യാത്ര പൊറത്തിശേരി കണ്ടാരംതറ മൈതാനത്തിനു സമീപം അവസാനിച്ചു.