സഖാവ് വി.വി. സല്‍ഗുണന്‍ രക്ത സാക്ഷി ദിനം ആചരിച്ചു
ഇരിങ്ങാലക്കുട: സിപിഐ നേതാവും, വിവിധ ട്രൈഡ് യൂണിയന് രംഗത്തെ പ്രമുഖ പോരാളിയുമായിരുന്ന വി.വി. സല്‍ഗുണന്റെ 21ം ചരമ വാര്‍ഷിക ദിനാചാരണവും, ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് ആദരവും നടന്നു, സിപിഐ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയുടെയും, എഐവൈഎഫ് പടിയൂര്‍ മേഖലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ നടത്തി. ഉദ്ഘാടനം സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി നിര്‍വഹിച്ചു. എഐവൈഎഫ് എടതിരിഞ്ഞി മേഖലാ സെക്രട്ടറി എം.പി. വിഷ്ണുശങ്കര്‍ അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിലും, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ എഐവൈഎഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീറും ആദരിച്ചു. മഹിളാസംഘം മണ്ഡലം സെക്രട്ടറി അനിത രാധകൃഷ്ണന്, പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന്, നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.ആര്. രമേഷ്, കെ.സി. ബിജു, കെ.വി. രാമകൃഷ്ണന്, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി മിഥുന് പോട്ടക്കരാന്, എഐവൈ എഫ് എടതിരിഞ്ഞി മേഖല പ്രസിഡന്റ് വി.ആര്. അഭിജിത്ത്, എഐഎസ്എഫ് പടിയൂര്‍ പഞ്ചാത്ത് പ്രസിഡന്റ് ജിബിന്‍ ജോസ്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ ദിലീപ,് ജനപ്രതിനിധികളായ കെ.എം. പ്രേമവത്സന്‍, വി.ടി. ബിനോയ്, ജയശ്രീലാല്‍, ബാബു ചിങ്ങാരത്ത്, എം.കെ. മുരളീധരന്, വി.കെ. രമേഷ് എന്നിവര്‍ പ്രസംഗിച്ചു.

വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം