രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് സൈക്കിള്‍ വിളംബര റാലി
ഇരിങ്ങാലക്കുട: നാഷണല്‍ സ്കൂളിലെ പ്ലസ് ടു വിഭാഗം രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് സൈക്കിള്‍ വിളംബര റാലി സംഘടിപ്പിച്ചു. 1998 ലാണ് നാഷണല്‍ സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിച്ചത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി രജത ജൂബിലി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം സൈക്കിള്‍ വിളംബര റാലി ഫല്‍ഗ് ഓഫ് ചെയ്തു കൊണ്ട് നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ രുഗ്മണി രാമചന്ദ്രന്, വി.പി.ആര്. മേനോന് എന്നിവര്‍ ചേര്‍ന്ന് ഓര്മ മരം നട്ടു. പിടിഎ പ്രസിഡന്റ് കെ.എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഉമാദേവി, അര്‍ച്ചന, വി.വി. ഹരിദാസ്, നരേന്ദ്രന് മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ ജയലക്ഷ്മി, സാലി സക്കറിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു