മാപ്രാണം ഹോളിക്രോസ് തീര്‍ഥാടന കേന്ദ്രത്തിലെ സപ്ലിമെന്റ് പ്രകാശനം
മാപ്രാണം: ഹോളിക്രോസ് തീര്‍ഥാടന കേന്ദ്രത്തിലെ കുരിശുമുത്തപ്പന്റെ തിരുനാളിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്റ് പള്ളിയിലെ ദിവ്യബലി മധ്യേ പ്രകാശനം ചെയ്തു. പള്ളി ട്രസ്റ്റി ജോസഫ് കാച്ചപ്പിള്ളിയുടെ സാന്നിധ്യത്തില്‍ വികാരിയും റെക്ടറുമായ ഫാ. ജോയ് കടമ്പാട്ട്, പബ്ലിസിറ്റി കണ്‍വീനര്‍ തോമസ് കോപ്പുള്ളിക്ക് സപ്ലിമെന്റ് കൈമാറികൊണ്ടാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്. സെപ്തംബര്‍ 13, 14 തിയതികളിലാണ് കുരിശുമുത്തപ്പന്റെ തിരുനാളായി അറിയപ്പെടുന്ന വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ മാപ്രണം പള്ളിയില്‍ ആഘോഷിക്കുന്നത്. വിശുദ്ധ കുരിശിന്റെ തീര്‍ഥാടന ദൈവാലയമായ മാപ്രാണം പള്ളി ഇരിങ്ങാലക്കുട രൂപതയുടെ തീര്‍ഥാടന കേന്ദ്രമാണ്.

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടിയേറി
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
31 ദിവസം… 31 കൊന്തകള്‍; മാതാവിനോടുള്ള സ്നേഹം കുഞ്ഞിക്കൈകളില്‍ കോര്‍ത്ത ഇവ മാറ്റില്ഡയും ഇനയ് മിഗുവേലും
മരിച്ചവരുടെ ഓര്‍മ്മദിനം
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു