ഇരിങ്ങാലക്കുടയില്‍ ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം എന്റോള്‍മെന്റ് പ്രോഗ്രാമിന് തുടക്കം
ഇരിങ്ങാലക്കുട: നഗരസഭ ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം എന്റോള്‍മെന്റ് പ്രോഗ്രാമിന് 21 ാം വാര്‍ഡ് കനാല്‍ ബേസ് നമ്പര്‍ നാല് പ്രിയദര്‍ശനി അംഗന്‍വാടിയില്‍ തുടക്കമായി. ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ ഭാഗമായി വീടുകളില്‍ പതിപ്പിക്കേണ്ട ക്യുആര്‍കോഡ് പ്രകാശനവും ഹരിത കര്‍മ സേന അംഗങ്ങള്‍ക്കുള്ള സ്മാര്‍ട്ട്ഫോണ്‍ വിതരണത്തിന്റെ ഉദ്ഘാടനവും നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ മിനി സണ്ണി സ്വാഗതമാശംസിച്ച ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജ സജീവ് കുമാര്‍, ജെയ്സന് പാറേക്കാടന്‍, വാര്‍ഡ് കൗണ്‍സിലര്‍ നസീമ കുഞ്ഞുമോന്, ശുചിത്വമിഷന് കോഡിനേറ്റര്‍ ചെറിയാന്, ഹരിത കേരള മിഷന് കോര്‍ഡിനേറ്റര്‍ ആന്റോ, കെല്‍ട്രോണ്‍ കോര്‍ഡിനേറ്റര്‍ സജിത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ശേഷം ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് റോഡില്‍ വാലപ്പന് വീട്ടില്‍ ആന്റണി എന്നിവരുടെ വീട്ടില്‍ ക്യുആര്‍കോഡ് പതിപ്പിച്ച് വിവരശേഖരണം നടത്തി. നഗരസഭ ആരോഗ്യ വിഭാഗം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എം. സൈനുദ്ദീന്‍ ചടങ്ങില്‍ നന്ദി പറഞ്ഞു.