മെഡി സെപ്പ് അപാകത പരിഹരിക്കണം പെന്‍ഷനേഴ്സ് അസോസിയേഷന്
ഇരിങ്ങാലക്കുട: സര്‍ക്കാര്‍ നടപ്പിലാക്കിയ മെഡി സെപ്പ് പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക, പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസ കുടിശികയും, പെന്ഷന് കുടിശികയും ഉടനെ വിതരണം ചെയ്യുക എന്നിവ കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. സമ്മേളനം ജില്ല പ്രസിഡന്റ് ടി.എം. കുഞ്ഞുമൊയ്തീന് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എ.എന്‍. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.ടി. ആന്റോ മുഖ്യപ്രഭാഷണം നടത്തി. ജില്ല ജോയിന്റ് സെക്രട്ടറിമാരായ പി.യു. വിത്സന്, കെ.ബി. ശ്രീധരന്, ജില്ല സെക്രട്ടേറിയറ്റ് അംഗം എം. മൂര്‍ഷിദ്, സെക്രട്ടറി എ.സി. സുരേഷ്, കെ.പി. മുരളീധരന്, സി.എസ്. അബ്ദുള്‍ ഹക്ക് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന വനിതാസമ്മേളനം വനിതാ ഫോറം ജില്ല പ്രസിഡന്റ് കൊച്ചുത്രേസ്യ മുരിങ്ങത്തേരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വനിതാ ഫോറം കണ്‍വീനര്‍ കെ. കമലം അധ്യക്ഷത വഹിച്ചു.