വര്‍ണ്ണക്കുടയിലെ വടംവലി മത്സരം: ആളൂര്‍ ജേതാക്കള്‍
ഇരിങ്ങാലക്കുട: വര്‍ണ്ണക്കുടയിലെ വടംവലി മത്സരത്തില്‍ ആളൂര്‍ പഞ്ചായത്ത് ജേതാക്കളായി. ക്രൈസ്റ്റ് കോളജ് ഗ്രൗണ്ടില്‍ നടന്ന വടംവലി മത്സരം മുരിയാട് പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ജോസ് ജെ. ചിറ്റിലപ്പിള്ളിയും ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോയും തമ്മില്‍ വടം വലിച്ച് ഇരുവരും ചേര്‍ന്ന് മത്സരം ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ടി.ജി. ശങ്കരനാരായണന്, എന്‍.കെ. ഉദയപ്രകാശ്, ശ്രീലാല്‍, ബിന്റു ടി. കല്യാണ്‍, മൂവിഷ് മുരളി, ജെനില്‍ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അയ്യങ്കാവ് മൈതാനിയിലെ വൈലോപ്പിള്ളി വേദിയില്‍ നടന്ന സാഹിത്യസദസ് പ്രശസ്ത കവി ഡോ. സി. രാവുണ്ണി ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന് അഞ്ചത്ത് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ കെ.യു. അരുണന്, പ്രദീപ്മേനോന്‍, ഖാദര്‍ പട്ടേപ്പാടം, റെജില ഷെറിന്, രാധിക സനോജ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കവിയരങ്ങ് നടന്നു. രാവിലെ കുടുംബശ്രീ കലോത്സവവും ഉച്ചത്തിരിഞ്ഞ് ഫോക്ക് ഫെസ്റ്റും തുടര്‍ന്ന് ക്ലാസിക്കല്‍ കലോത്സവവും നടന്നു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു
കെഎസ്ഇ ലിമിറ്റഡ് കമ്പനിയുടെ ആഭിമുഖ്യത്തില്‍ വെസ്റ്റാ ബാലകലോത്സവം സംഘടിപ്പിച്ചു
കെസിവൈഎം ഇരിങ്ങാലക്കുട രൂപത വനിത വിംഗിന്റെ ആഭിമുഖ്യത്തില്‍ ഇടം 2026 വനിതാ ക്യാമ്പ് സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും