ഫുട്ബോള്‍ പരിശീലന ക്യാമ്പ്
മൂര്‍ക്കനാട്: സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പിടിഎയുടെയും സ്റ്റാഫിന്റെയും നേതൃത്വത്തില്‍, അഭ്യുദയകാംക്ഷികളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന ഫുട്ബോള്‍ പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം ഇന്റര്‍ യൂണിവേഴ്സിറ്റി പ്ലയര്‍ കെ.കെ. കാവ്യ നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. പോളി പുതുശേരി അധ്യക്ഷത വഹിച്ച പരിപാടിയില്‍ കായികാധ്യാപകന് ജോഫിന്‍ ജോഷി ആമുഖപ്രഭാഷണം നടത്തി. പിടിഎ വൈസ് പ്രസിഡന്റ് സുഭാഷ്, വാര്‍ഡ് കൗണ്‍സിലര്‍ നസീമ കുഞ്ഞുമോന് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പ്രധാനധ്യാപിക ഹീര ഫ്രാന്‍സിസ് ആലപ്പാട്ട് സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ആനി റോസ് ടീച്ചര്‍ നന്ദിയും പറഞ്ഞു. ക്യാമ്പില്‍ 75 കുട്ടികള്‍ പങ്കെടുത്തു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു