ഇരിങ്ങാലക്കുട നഗരസഭയുടെ രണ്ടാമത്തെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം സെന്റ് ജോസഫ്സ് കോളജ് ഹോസ്റ്റല്‍ ക്യാമ്പസില്‍ ഒരുക്കിയ പച്ചത്തുരുത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി നിര്‍വഹിച്ചു. സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോക്ടര്‍ എലൈസാ സിഎച്ച്എഫ് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി മുഖ്യാതിഥിയായി. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍ പച്ചത്തുരുത്തിന്റെ സന്ദേശം അവതരിപ്പിച്ചു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജി. അനില്‍ പച്ചതുരുത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറെക്കാടന്‍, കൗണ്‍സിലര്‍ സന്തോഷ് ബോബന്, സെന്റ് ജോസഫ്സ് കോളജ് അധ്യാപികയും എന്‍എസ്എസ് കോഡിനേറ്ററുമായ ടി.വി. ബിനു, ഹരിത കേരളം മിഷന് റിസോഴ്സ് പേഴ്സണ്‍ ബിനുഷ, വാര്‍ഡ് കൗണ്‍സിലര്‍ മിനി സണ്ണി, തൊഴിലുറപ്പ് പദ്ധതി എന്‍ജിനീയര്‍ ടി.എസ്. സിജിന്‍ എന്നിവര്‍ സംസാരിച്ചു. 258 തൊഴില്‍ ദിനം സൃഷ്ടിച്ച് ഒരു ലക്ഷം രൂപ അടങ്കല്‍ തുക വിനിയോഗിച്ചാണ് ഈ പദ്ധതി നിര്‍വഹിച്ചത്.