ആര്ഐഎല്പി സ്കൂള്‍ കേരളത്തിനു മാതൃക: ജസ്റ്റീസ് സി.കെ. അബ്ദുള്‍ റഹീം
എടതിരിഞ്ഞി: ആര്ഐഎല്പി സ്കൂളിന്റെ നവീകരിച്ച ബ്ലോക്കിന്റെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി സി.കെ. അബ്ദുള്‍ റഹീം ഉദ്ഘാടനം നിര്‍വഹിച്ചു. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍. സുധന് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. പടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ വിശ്വംഭരന്, വാര്‍ഡ് മെമ്പര്‍ ആശാ സുരേഷ്, എഇഒ ഇരിങ്ങാലക്കുട അബ്ദുള്‍ റസാക്ക്, പിടിഎ പ്രസിഡന്റ് ഗായത്രി സച്ചിന്, സ്റ്റാഫ് സെക്രട്ടറി പ്രിന്‍സി ദേവസി, മാനേജ്മെന്റ് പ്രതിനിധി മുഹമ്മദ് ഇക്ബാല്‍, ഹെഡ്മിസ്ട്രസ് ജിനുമോള്‍ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. ബില്‍ഡിംഗ് പുനരുദ്ധാനത്തിനു വേണ്ടി നേതൃത്വം നല്‍കിയത് സ്കൂള്‍ മാനേജര്‍ വി.എം. അബ്ദുള്‍റസാഖാണ്.