സുഭിക്ഷ കേരളം പദ്ധതി ഉദ്ഘാടനം നടത്തി

ഇരിങ്ങാലക്കുട: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുകുന്ദപുരം താലൂക്കിലെ വായനശാലകള്‍ നടത്തുന്ന കാര്‍ഷിക പരിപാടിയുടെ താലൂക്ക്തല ഉദ്ഘാടനം നടത്തി. പട്ടേപ്പാടം താഷ്ക്കന്റ് ലൈബ്രറിയുടെ കൃഷിയിടത്ത് തൈകള്‍ നട്ട് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും വായനശാലകളുടെ നേതൃസമിതി ചെയര്‍മാനുമായ ടി.കെ. ഉണ്ണികൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ കമ്മിറ്റി അംഗം ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. വേളൂക്കര കൃഷി അസിസ്റ്റന്റ് ഉണ്ണി കാര്‍ഷിക രീതികള്‍ വിശദീകരിച്ചു. ലൈബ്രറി സെക്രട്ടറി രമിത സുധീന്ദ്രന്‍, വി.എച്ച്. ഷഫീര്‍ എന്നിവര്‍ പ്രസംഗിച്ചു.