കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗം
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് ഇരിങ്ങാലക്കുട ബ്ലോക്കിന്റെയും മഹിളാ വിംഗിന്റെയും വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും ഇരിങ്ങാലക്കുട നഗരസഭ ടൗണ്‍ ഹാളില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് പ്രസിഡന്റ് കെ. ഗോപാലന് നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ലീഗ് സെക്രട്ടറി എം.ഡി. ജോര്‍ജ് റിപ്പോര്‍ട്ടും, മഹിളാ വിംഗ് സെക്രട്ടറി സുലജ വത്സന് മഹിള വിംഗ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.